കൂട്ടുകാര്‍ക്കിടയില്‍ സ്റ്റാറാകാന്‍ ഐഫോണ്‍ ആഗ്രഹിച്ചു, ഐഫോണ്‍ വാങ്ങാനായി കിഡ്‌നി വിറ്റു..! യുവാവിന്റെ ജീവിതം ഇന്ന് കിടക്കയില്‍

ബീജിംഗ്: ഐഫോണ്‍ വാങ്ങാന്‍ കിഡ്നി മുറിച്ച യുവാവിന്റെ ഇന്നത്തെ അവരസ്ഥ വളരെ പരിതാപകരമാണ്. ഏഴുവര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയില്‍ യുവാവിന്റെ രണ്ടാമത്തെ കിഡ്‌നിയും തകരാറിലായി. ഇപ്പോള്‍ നടക്കാനോ നില്‍കാനോ കഴിയില്ല. ബെഡില്‍ തന്നെയാണ് ഇയാളുടെ ജീവിതം.

സിയാവോ എന്നയാള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. ചൈനയിലെ കുട്ടികള്‍ ഐഫോണിന്റെ കടുത്ത ആരാധകരാണെന്ന് സര്‍വ്വേകളിലും കണ്ടെത്തിയിരുന്നു.

സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ സ്റ്റാറാവാന്‍ ഐഫോണ്‍ കൊണ്ടുപോകാന്‍ പണം കണ്ടെത്താന്‍ സിയാവോ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു കിഡ്നി വില്‍ക്കുക എന്നത്. എന്നാല്‍ തന്റെ ആഗ്രഹം നടന്നു. കിഡ്നി വിറ്റ വകയില്‍ യുവാവിന് കിട്ടിയ 3200 ഡോളര്‍ കൊണ്ട് ഒരു ഐഫോണ്‍ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ അത് ആസ്വദിച്ച് ഉപയോഗിയ്ക്കാന്‍ സിയാവോയ്ക്ക് ആയില്ല. പിന്നീടാണ് ജീവിതം മാറി മറിഞ്ഞത്. മാതാപിതാക്കള്‍ വൈകിയാണ് വിവരങ്ങള്‍ അറിഞ്ഞത് അത് അസുഖത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. മകന്‍ ഐഫോണിനായി ചെയ്ത തെറ്റില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് മാതാപിതാക്കള്‍.

Exit mobile version