സ്‌ഫോടനം; ക്രാക്കത്തൂവ അഗ്നി പര്‍വതത്തിന്റെ ഉയരം കുറഞ്ഞു

340 മീറ്റര്‍ ഉയരമുണ്ടായിരുന്ന അഗ്നിപര്‍വതത്തിന്റെ കൊമ്പ് പൊട്ടിത്തെറിക്കുശേഷം അത് 110 മീറ്ററായി കുറഞ്ഞു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നാശം വിതച്ച സുനാമിയ്ക്ക് കാരണമായ അനക് ക്രാക്കത്തൂവ അഗ്നിപര്‍വതത്തിന്റെ ഉയരം മൂന്നില്‍ ഒന്നായി കുറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്നാണ് അഗ്നി പര്‍വതത്തിന്റെ പൊക്കവും വ്യാപ്തിയും കുറഞ്ഞതെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പറയുന്നത്.

340 മീറ്റര്‍ ഉയരമുണ്ടായിരുന്ന അഗ്നിപര്‍വതത്തിന്റെ കൊമ്പ് പൊട്ടിത്തെറിക്കുശേഷം അത് 110 മീറ്ററായി കുറഞ്ഞു. 150170 ദശലക്ഷം ചതുരശ്ര മീറ്ററുണ്ടായിരുന്ന പര്‍വ്വതത്തിന്റെ വ്യാപ്തി 4070 ദശലക്ഷമായി കുറഞ്ഞു. ഡിസംബര്‍ 22 നു രാത്രി ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളെ വിഴുങ്ങിയ സുനാമിയില്‍ 430 പേരാണു മരിച്ചത്. നിരവധി പേരെയാണ് കാണാതായത്.

Exit mobile version