വിവേചനപരം : മങ്കി പോക്‌സിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക്

Monkey pox | Bignewslive

ന്യൂയോര്‍ക്ക് : മങ്കി പോക്‌സിന്റെ പേര് മാറ്റണമെന്ന് ലോകാരോഗ്യ സംഘടനയോടാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി. പേര് വിവേചനപരമാണെന്നും ഇത് മൂലം രോഗികള്‍ ചികിത്സ തേടാന്‍ മടിയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് സിറ്റി ആവശ്യമുന്നയിച്ചത്.

വര്‍ണവിവേചനം എടുത്ത് കാട്ടുന്ന രീതിയിലുള്ള പേരാണ് മങ്കിപോക്‌സെന്ന് ന്യൂയോര്‍ക്ക് പബ്ലിക് സിറ്റി ഹെല്‍ത്ത് കമ്മിഷണര്‍ അശ്വിന്‍ വാസന്‍ ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തില്‍ പറയുന്നു. മങ്കി പോക്‌സ് യഥാര്‍ഥത്തില്‍ കുരങ്ങുകളില്‍ നിന്നല്ല പടര്‍ന്നതെന്നും കറുത്ത വര്‍ഗക്കാരെയും വര്‍ണവിവേചനം നേരിടുന്ന മറ്റ് പല വിഭാഗക്കാരെയും എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയിലുള്ളവരെയും അവഹേളിക്കുന്ന തരത്തിലാണ് മങ്കി പോക്‌സ് നിലവില്‍ വ്യാഖ്യാനിക്കപ്പെടുന്നതെന്നും അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ആളുകള്‍ ചികിത്സ തേടാന്‍ മടിച്ചേക്കാമെന്നും കത്തില്‍ വാസന്‍ ചൂണ്ടിക്കാട്ടുന്നു.

Also read : തലയിണയുമായി സെക്‌സ് ചെയ്യണം, പെണ്‍കുട്ടികളെ അവഹേളിക്കണം : മധ്യപ്രദേശ് മെഡിക്കല്‍ കോളേജിലെ റാഗിങ് ക്രൂരത

എച്ച്‌ഐവി രോഗബാധ കണ്ടെത്തിയ സമയത്ത് പ്രചരിച്ച തെറ്റായ വിവരങ്ങള്‍ മൂലമുണ്ടായ പ്രത്യാഘാതങ്ങളും കോവിഡിനെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈന വൈറസ് എന്ന് വിശേഷിപ്പിച്ചത് മൂലം ഏഷ്യന്‍ വംശജര്‍ അനുഭവിക്കേണ്ട വന്ന വംശീയ അധിക്ഷേപവും വാസന്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വര്‍ണവിവേചനത്തിന്റെയും ബഹ്ഷ്‌കരണത്തിന്റെയും ഓര്‍മകളുണര്‍ത്താന്‍ കെല്‍പ്പുള്ളതിനാല്‍ പേര് മാറ്റണമെന്നാണ് ആവശ്യം. 1092 കേസുകളുമായി നിലവില്‍ ന്യൂയോര്‍ക്കിലാണ് യുഎസില്‍ ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version