ശ്രീലങ്കയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വൻ കുതിപ്പ്; ഒരു കപ്പ് ചായക്ക് 100 രൂപ! പെട്രോളിനായി നാലുമണിക്കൂറോളം കാത്തുനിന്ന രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു

Inflation skyrockets | Bignewslive

കൊളംബോ: ശ്രീലങ്കയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വൻ കുതിപ്പ്. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറി; വിരമിച്ച് സാമൂഹിക സേവനത്തിന് ഇറങ്ങുന്നുവെന്ന് ഗുലാം നബി ആസാദ്

ഇതിനിടെ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി ക്യൂവിൽ നിന്ന രണ്ട് പേർ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ് മരണപ്പെട്ടത്. എഴുപത്തിയൊന്നുകാരന് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നതായാണ് വിവരം.

നാല് മണിക്കൂറോളമാണ് വയോധികർ ക്യൂവിൽ നിന്നത്. പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങുകയും ചെയ്തു. ഇതാണ് പലയിടത്തും വൻ ക്യൂ പ്രത്യക്ഷപ്പെടുന്നത്. പാചകവാതക സിലിണ്ടറിന് നിലവിൽ 1359 രൂപയാണ് (372 ഇന്ത്യൻ രൂപ) കൂട്ടിയത്. അഞ്ച് മണിക്കൂറോളമാണ് ഇവിടെ പവർകട്ട്.

ഇതുമൂലം ഡീസൽ ജനറേറ്ററുകളുടെ ഉപയോഗവും കൂടി. അതേസമയം ശ്രീലങ്കൻ രൂപയുടെ മൂല്യം 30% കുറഞ്ഞു. ഡോളറിന് 275 രൂപ നൽകണം. 400 ഗ്രാം പാൽപ്പൊടിക്ക് 250 രൂപയാണ് വിലയാണ് (ഇന്ത്യയിലെ 68 രൂപ) ഇതോടെ ഹോട്ടലുകളിൽ ഒരു കപ്പ് ചായയ്ക്ക് 100 രൂപയായി(27 ഇന്ത്യൻ രൂപ).

Exit mobile version