ആന ജന്മം നല്‍കിയത് ഇരട്ട ആനക്കുട്ടികള്‍ക്ക്; 80 വര്‍ഷത്തിനിടെ ശ്രീലങ്കയില്‍ ഇതാദ്യം, തരംഗമായി ആനക്കുട്ടികളുടെ ചിത്രങ്ങള്‍

Elephant Twins | Bignewslive

ശ്രീലങ്ക: ആന ഇരട്ട ആനക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത് അപൂര്‍വ്വ കാഴ്ചയാകുന്നു. ശ്രീലങ്കയിലെ പിനവാളാ എലിഫന്റ് ഓര്‍ഫനേജിലാണ് അത്യപൂര്‍വ്വമായ പിറവിയുണ്ടായത്. സുരംഗി എന്ന 25 വയസുള്ള ആനയാണ് ഒരു പ്രസവത്തില്‍ രണ്ട് കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത്.

കുട്ടിയാനകളുടെ ചിത്രങ്ങള്‍ ഇതിനോടകം സൈബറിടത്ത് തരംഗമായി കഴിഞ്ഞു. 80 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്കയില്‍ ഒരാനയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങളുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികള്‍ സാധാരണ ആനക്കുട്ടികളേക്കാള്‍ ചെറുതാണ്. എന്നാല്‍ അവരുടെ ആരോഗ്യത്തിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. രണ്ടും ആണ്‍ ആനക്കുട്ടികളാണ്. മൂവരും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍ വിശദീകരിച്ചു.

കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്ന ആനകളെ സംരക്ഷിക്കാന്‍ 1975ല്‍ ആരംഭിച്ചതാണ് പിനവാളാ എലിഫന്റ് ഓര്‍ഫനേജ്. 81 ആനകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.

Exit mobile version