5 വയസുകാരൻ കുഴൽക്കിണറിൽ കുടുങ്ങി കിടന്നത് 5 ദിവസം; രക്ഷാപ്രവർത്തകർ അരികത്തെത്തും മുൻപേ മരണം, നോവായി റയാൻ അവ്‌റാം

Rescue Team | Bignewslive

മൊറോക്കോ: വടക്കൻ മൊറോക്കോയിലെ ചെഫ്ചൗവിൽ കുഴൽക്കിണറിൽ അഞ്ച് ദിവസമായി കുടുങ്ങിക്കിടന്ന ബാലൻ മരിച്ചു. രക്ഷാപ്രവർത്തകർ അരികിലേയ്ക്ക് എത്തും മുൻപോണ് 5 വയസുകാരനായ റയാൻ അവ്‌റാം മരിച്ചത്. ഇതോടെ രാജ്യത്തെയാകെ ശ്രദ്ധയാകർഷിച്ച രക്ഷാപ്രവർത്തനവും വിഫലമായി.

കിണറിന് മുകൾഭാഗത്ത് 45 സെന്റിമീറ്റർ മാത്രമായിരുന്നു വീതി. താഴേക്ക് 32 മീറ്റർ (100 അടി) താഴ്ചയാണ് ഉണ്ടായിരുന്നത്. അതിനാൽതന്നെ രക്ഷാപ്രവർത്തനം കഠിനമായിരുന്നു. സമാന്തരമായി തുരങ്കം നിർമിച്ചാണ് രക്ഷപ്രവർത്തനം നടത്തിയത്.

ലതാജി ഇനി ഓര്‍മ്മ: ഇതിഹാസ ഗായികയ്ക്ക് വിട നല്‍കി രാജ്യം

ഇവിടെ മണ്ണിടിച്ചിൽ സാധ്യതയും ഏറെയായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി കുഴൽക്കിണറിൽ വീണെന്ന് മനസ്സിലാക്കുന്നത്.

ചെഫ്ചൗവിന് ചുറ്റുമുള്ള മലയോര പ്രദേശത്ത് ശൈത്യകാലത്ത് അതികഠിനമായ തണുപ്പാണ്. രക്ഷാപ്രവർത്തകർ ട്യൂബിലൂടെ ഭക്ഷണവും വെള്ളവും ഓക്‌സിജനും നൽകി കുട്ടിയുടെ ജീവൻ നിലനിർത്താൻ ശ്രമിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണു കുട്ടിയുടെ അടുത്തെത്താൻ രക്ഷാപ്രവർത്തകർക്കായത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മരണത്തിൽ മുഹമ്മദ് രാജാവ് മാതാപിതാക്കളെ അനുശോചനം അറിയിച്ചു.

Exit mobile version