എട്ടു വയസുകാരൻ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി; പുറത്തെടുത്തത് 3 മണിക്കൂറിന് ശേഷം, അത്ഭുത രക്ഷ

കോഴിക്കോട്: വടകരയിൽ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽപ്പെട്ട എട്ടു വയസ്സുകാരനെ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം വീടിനു സമീപം കളിക്കുന്നതിനിടെയാണ് ഷിയാസ് കരിങ്കൽക്കിടയിൽപ്പെട്ടത്. കരിങ്കല്ലുകൾക്കിടയിൽ പോയ പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ ഷിയാസും കല്ലുകൾക്കിടയിലേക്കു വീഴുകയായിരുന്നു.

മറ്റു കുട്ടികൾ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. അഗ്‌നിരക്ഷാ സേനാ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാൽ കരിങ്കൽ കുട്ടിയുടെ ദേഹത്തു വീഴാൻ ഉൾപ്പെടെ സാധ്യതയുണ്ടായിരുന്നതിനാൽ അതീവശ്രദ്ധയോടെയായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഗോസായി കുന്ന് സ്വദേശി ഷാഫി മുബീന ദമ്പതികളുടെ മകനാണ് ഷിയാസ്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

സംഭവം ഇങ്ങനെ;

വടകര കൈനാട്ടി മുട്ടുങ്ങൽ കടപ്പുറത്ത് വൈകീട്ട് അഞ്ചരയോടെ ഷിയാസ് കൂട്ടുകാരൊടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കടൽ ഭിത്തിക്കിടയിലേക്ക് വീണുപോയി. പന്തെടുക്കാൻ കൂറ്റൻ കരിങ്കല്ലുകൾക്കിടയിലേക്ക് ഇറങ്ങിയ ഷിയാസ് അവിടെ കുടുങ്ങി. പുറത്തിറങ്ങാനായില്ല.

പ്രദേശത്തെ സ്ത്രീകളടക്കം നൂറുകണക്കിന്‌പേർ സംഭവമറിഞ്ഞ് സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. വടകര എം എൽ എ കെ കെ രമയും സ്ഥലത്തെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചു. ഇതിനിടയ്ക്ക് ഷിയാസിന് വെള്ളവും ഭക്ഷണവും നൽകി.

എംഎൽഎ സച്ചിന്റെയും മേയർ ആര്യയുടെയും വിവാഹനിശ്ചയം ഇന്ന് എകെജി സെന്ററിൽ

ജെസിബിയും ക്രെയിനും ഉപയോഗിച്ച് കൂറ്റൻ കല്ലുകൾ മാറ്റി രാത്രി ഒൻപത് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെങ്കിലും കൂടുതൽ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version