കാനഡയുടെ പുതിയ പ്രതിരോധമന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ്

ടൊറന്റോ : കാനഡയുടെ പുതിയ പ്രതിരോധമന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ് നിയമിതയായി. ഇന്ത്യന്‍ വംശജനായ ഹര്‍ജിത് സജ്ജന്‍ ആയിരുന്നു നേരത്തേ ഇതേ സ്ഥാനത്തുണ്ടായിരുന്നത്.

ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ പുനസംഘടനയിലാണ് അനിത മന്ത്രിയായി നിയമിതയായത്. ഹര്‍ജിത് സജ്ജന്‍ സൈന്യത്തിലെ ലൈംഗികാരോപണ വിവാദം കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തി എന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് സ്ഥാനചലനമുണ്ടായത്. ഇദ്ദേഹത്തെ വിദേശകാര്യ വകുപ്പിലേക്ക് മാറ്റി.

ഓക്‌വില്ലയില്‍ നിന്ന് 46 ശതമാനം വോട്ട് നേടിയാണ് അനിതയുടെ വിജയം. അഭിഭാഷകയായ ഇവര്‍ കോവിഡ് വാക്‌സീന്‍ വിതരണം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യ പ്രതിസന്ധിയുടെ കാലത്ത് വഹിച്ച നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് അനിതയെ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്.

അനിതയെും സജ്ജനെയും കൂടാതെ ബര്‍ദിഷ് ഛാഗര്‍ എന്ന മന്ത്രി കൂടി ഇന്ത്യന്‍ വംശജരായി ട്രൂഡോ സര്‍ക്കാരിലുണ്ട്.

Exit mobile version