കുടുംബ പ്രാരാബ്ദം തലയിലേറ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഡെലിവറി ബോയ് ആയി; ഒരു നിമിഷത്തെ അശ്രദ്ധയില്‍ ഇടിച്ച് തകര്‍ത്തത് 3 സൂപ്പര്‍ കാറുകള്‍! കുടുംബം നോക്കാന്‍ കഷ്ടപ്പെടുന്ന യുവാവിന് ബാക്കിയായത് കോടികളുടെ കടം, സഹായവുമായി ഒപ്പം കൂടി നാട്ടുകാരും

തായ് വാനിലെ ഒരു ഹോട്ടലിലെ ഡെലിവറി ബോയ് ആണ് ലിന്‍. ഒരു ഞായറാഴ്ചയാണ് അദ്ദേഹത്തെ കടക്കാരനാക്കിയത്.

കുടുംബ പ്രാരാബ്ദം തലയില്‍ ഏറ്റിയപ്പോള്‍ ലിന്‍ എന്ന ഇരുപത്തൊന്നുകാരന് നഷ്ടപ്പെട്ടത് സ്വന്തം വിദ്യഭ്യാസം ആയിരുന്നു. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഡെലിവറി ബോയ് ആയി ജീവിതം തള്ളി നീക്കാന്‍ കഷ്ടപ്പെടുമ്പോഴായിരുന്നു അപ്രതീക്ഷിതമായി വിധി അവനെ കോടികളുടെ ബാധ്യതക്കാരനാക്കി മാറ്റിയത്. ഒരു നിമിഷത്തെ അശ്രദ്ധയാണ് എല്ലാം തകിടം മറിച്ചത്.

തായ് വാനിലെ ഒരു ഹോട്ടലിലെ ഡെലിവറി ബോയ് ആണ് ലിന്‍. ഒരു ഞായറാഴ്ചയാണ് അദ്ദേഹത്തെ കടക്കാരനാക്കിയത്. വാഹനം ഓടിക്കുമ്പോള്‍ ക്ഷീണം കാരണം ലിന്‍ ഒരു നിിഷം മയങ്ങിപ്പോയി. പൊടുന്നനെ ലിന്നിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചത് വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന മൂന്നു ഫെരാരി കാറുകളിലാണ്. പുലര്‍ച്ചെ മൂന്നുമണിയോടെ ഭക്ഷണം ഡെലിവറി ചെയ്തിട്ടു മടങ്ങവെയാണ് അപകടം നടന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും ഏകദേശം 2.7 കോടി രൂപയുടെ നഷ്ടം കാറുകള്‍ക്കുണ്ടായി. എന്നാല്‍ ഇത്രയും പണം നല്‍കാല്‍ നിര്‍വാഹമില്ലാതിരുന്ന ലിന്നിന് സഹായ ഹസ്തവുമായി എത്തിയിരിക്കുന്നു നാട്ടുകാര്‍. ലിന്നിന്റെ അവസ്ഥ മനസിലാക്കിയ കാറുടമകള്‍ പണം ഇളവു ചെയ്തപ്പോള്‍ മുടങ്ങിപ്പോയ പഠനം പൂര്‍ത്തീകരിക്കാനുള്ള സംവിധാനവും ഒരുക്കുകയാണ് തദ്ദേശവാസികള്‍.

Exit mobile version