യൂറോപ്പില്‍ ആഞ്ഞടിച്ച് ‘അറോര്‍ ‘ : നാല് മരണം

പാരിസ് : യൂറോപ്പില്‍ ആഞ്ഞടിച്ച് അറോര്‍ കൊടുങ്കാറ്റ്. പോളണ്ടില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റ് വടക്കന്‍ യൂറോപ്പിലാകെ കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്.

ജര്‍മനി, ഫ്രാന്‍സ്,നെതര്‍ലന്‍ഡ് എന്നിവിടങ്ങിലെല്ലാം കാറ്റ് ആഞ്ഞടിച്ചു. പോളണ്ടില്‍ ശക്തമായ കാറ്റില്‍ വാന്‍ പറന്നുപോയാണ് ഒരാള്‍ മരിച്ചത്. ഒരാള്‍ മതിലിടിഞ്ഞ് വീണും രണ്ട് പേര്‍ മരം കടപുഴകി വീണും മരിച്ചു. രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ഫ്രാന്‍സില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പെയ്ത മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ജര്‍മനിയില്‍ കാറ്റ് വീശിയത്. സാക്‌സോണി, അന്‍ഹാള്‍ട്ട്, തുരിംഗിയ എന്നീ സംസ്ഥാനങ്ങളില്‍ കാറ്റ് കനത്ത നാശനഷ്ടം വിതച്ചു.

Exit mobile version