ഭീതിപരത്തി പാരറ്റ് ഫീവര്‍, മനുഷ്യരില്‍ പടര്‍ന്നു പിടിക്കുന്നു! മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

തത്തകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന പാരറ്റ് ഫീവര്‍ കേസുകള്‍ വര്‍ധിച്ചു വരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

ഭീതിപടര്‍ത്തി പാരറ്റ് ഫീവര്‍ (parrot fever) അഥവ സിറ്റാക്കോസിസ് മനുഷ്യരില്‍ പടന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തത്തകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന പാരറ്റ് ഫീവര്‍ കേസുകള്‍ വര്‍ധിച്ചു വരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

രോഗം ബാധിച്ച് ഈ വര്‍ഷം യൂറോപ്പില്‍ അഞ്ച് പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് പാരറ്റ് ഫീവര്‍ കേസുകളില്‍ വര്‍ധന.

ക്ലമിഡോഫില സിറ്റാക്കി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്. തത്ത പോലുള്ള പക്ഷികളെ ബാധിക്കുന്ന ഈ ബാക്ടീരിയ വായുവിലൂടെ പകരാനും സാധ്യതയുള്ളതിനാല്‍ യൂറോപ്പിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

പക്ഷികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് മരണപ്പെട്ടവരല്ലാം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, രോഗബാധിതരായ പക്ഷികളില്‍ നിന്നുള്ള സ്രവങ്ങളാല്‍ മലിനമായ പൊടിപടലങ്ങള്‍ ശ്വസിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് പാരറ്റ് ഫീവര്‍ പിടിപെടുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ALSO READ ‘ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള ആളുകൾക്ക് അസ്വസ്ഥതയുണ്ട്’: മലയാളികളെ ആക്ഷേപിച്ച എഴുത്തുകാരനോട് എംഎ ബേബി

രോഗ ലക്ഷണങ്ങള്‍…
പേശിവേദന, തലവേദന, പനി, വരണ്ട ചുമ, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അഞ്ച് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാകാം. ആന്റിബയോട്ടിക് മരുന്നുകളിലൂടെ ചികിത്സ ആരംഭിക്കുന്നത് ന്യുമോണിയ പോലുള്ള സങ്കീര്‍ണ്ണതകളെ ഒഴിവാക്കാന്‍ സഹായിച്ചേക്കാം.

Exit mobile version