ന്യൂനപക്ഷ വിഭാഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്ര മോഡിക്ക് കാണിച്ച് കൊടുക്കും; ഇമ്രാന്‍ ഖാന്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കലാപവും പോലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ നടന്‍ നസിറുദ്ദീന്‍ ഷായ്ക്കെതിരായ സംഘപരിവാര്‍ ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്ലാമാബാദ്: ന്യൂനപക്ഷ വിഭാഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്ര മോഡിക്ക് ഞങ്ങള്‍ കാണിച്ച് കൊടുക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കലാപവും പോലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ നടന്‍ നസിറുദ്ദീന്‍ ഷായ്ക്കെതിരായ സംഘപരിവാര്‍ ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ന്യൂനപക്ഷങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന് മോഡി സര്‍ക്കാരിന് കാണിച്ചു കൊടുക്കും. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി നടപ്പിലാക്കി കൊടുക്കാത്തത് കൊണ്ടാണ് വിപ്ലവങ്ങളുണ്ടാവുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കിഴക്കന്‍ പാകിസ്താനിലെ ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടത് കൊണ്ടാണ് ബംഗ്ലാദേശ് രൂപീകരിക്കപ്പെടാനുള്ള കാരണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Exit mobile version