ആക്രി വിലയ്ക്ക് വാങ്ങിയ എടിഎം പൊളിച്ചപ്പോള്‍ അകത്ത് ഒന്നര ലക്ഷം; വീഡിയോ വൈറല്‍

പൊളിക്കാന്‍ വേണ്ടി ആക്രി വിലയ്ക്ക് വാങ്ങിയ എടിഎമ്മില്‍ നിന്നും പണം ലഭിച്ചാലോ, അതും ലക്ഷം രൂപയോളം. അങ്ങന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

ആക്രി വിലയ്ക്ക് വാങ്ങിയ എടിഎമ്മില്‍ നിന്നും യുവാക്കള്‍ക്ക് ലഭിച്ചത്
ഒന്നരലക്ഷത്തോളം രൂപയാണ്. ‘ക്യാപ്റ്റന്‍ സാഹില്‍’ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് രസകരമായ ഈ സംഭവം.

വീഡിയോ ചെയ്യാനായി 22,000 രൂപയ്ക്കാണ് ഇവര്‍ പഴയ എടിഎം മെഷീന്‍ വാങ്ങിയത്. എടിഎം പൊളിച്ച് വന്നപ്പോള്‍ അതിനുള്ളില്‍ 2000 ഡോളര്‍ (1.5 ലക്ഷം രൂപ) കിട്ടിയെന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. എന്നാല്‍ വൈറലാകാന്‍ കണ്ടെത്തിയ തന്ത്രമാണോ ഇതെന്ന ചോദ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version