ഇറ്റലിയില്‍ കെട്ടിടത്തിലേക്ക് വിമാനമിടിച്ചിറങ്ങി 8 മരണം

മിലാന്‍ : വടക്കന്‍ ഇറ്റലിയിലെ മിലാനില്‍ ഓഫീസ് കെട്ടിടത്തിലേക്ക് വിമാനമിടിച്ചിറങ്ങി എട്ട് മരണം. പൈലറ്റായിരുന്ന ശതകോടീശ്വരനടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

ഞായറാഴ്ച സര്‍ദീനിയ ഐലന്റിലേക്ക് മിലാനിലെ ലിനൈറ്റ് സിറ്റി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. മരിച്ചവരുടെ കൂട്ടത്തില്‍ റൊമാനിയന്‍ ശതകോടീശ്വരന്‍ ഡാന്‍ പെട്രെസ്‌ക്യൂവും അദ്ദേഹത്തിന്റെ ഭാര്യയും മകനുമുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെയും വമ്പന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെയും ഉടമയാണ് ഡാന്‍.

മിലാനടുത്തുള്ള സാന്‍ഡൊനാട്ടോയിലെ മെട്രോ സ്‌റ്റേഷന് പുറത്താണ് അപകടം നടന്നത്. അപകടശേഷമുണ്ടായ തീയിലും പുകയിലും സമീപത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ മറ്റ് അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്.

Exit mobile version