അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുതെന്ന് താലിബാന്‍: ഒഴിപ്പിക്കല്‍ ഈ മാസം 31ന് പൂര്‍ത്തിയാക്കണമെന്നും അമേരിക്കയ്ക്ക് നിര്‍ദേശം

കാബൂള്‍: അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുതെന്ന് താലിബാന്‍. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടുപോകുന്ന നയം അമേരിക്ക മാറ്റണമെന്ന് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കമുളള പ്രഫഷനലുകളെ കൊണ്ടുപോകരുത്. അമേരിക്ക ഒഴിപ്പിക്കല്‍ ഈ മാസം 31ന് പൂര്‍ത്തിയാക്കണം. സാവകാശം നല്‍കില്ല.

അതിനിടെ, അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ മേധാവി രഹസ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാനില്‍ ഒഴിപ്പിക്കല്‍ തുടരുകയാണ്.

Exit mobile version