മാര്‍പ്പാപ്പയ്ക്ക് അയച്ച തപാലില്‍ വെടിയുണ്ടകള്‍ : അന്വേഷണം ആരംഭിച്ചു

Pope Francis | Bignewslive

മിലാന്‍ : മാര്‍പ്പാപ്പയ്ക്ക് അയച്ച തപാലില്‍ വെടിയുണ്ടകള്‍ കണ്ടെത്തി.പിസ്റ്റളില്‍ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളാണ് തപാലില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച മിലാനിലാണ് സംഭവം.

കത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഇറ്റാലിയന്‍ അര്‍ദ്ധസൈനിക വിഭാഗം അറിയിച്ചു.കത്തുകള്‍ തരംതിരിക്കുന്നതിനിടയില്‍ സംശയം തോന്നിയ തപാല്‍ ജീവനക്കാര്‍ ഉന്നതാധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തപാലില്‍ പോപ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാനിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.

ഇവ ഫ്രാന്‍സില്‍ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. വത്തിക്കാനില്‍ നിന്ന് ഔദ്യോഗികമായി പ്രതികരണം ലഭിച്ചിട്ടില്ല.

Exit mobile version