പശ്ചിമ യൂറോപ്പില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു : ഇതുവരെ 183 മരണം, 156ഉം ജര്‍മനിയില്‍

Germany Flood | Bignewslive

ബര്‍ലിന്‍ : പശ്ചിമ യൂറോപ്പില്‍ വെള്ളപ്പൊക്കക്കെടുതികള്‍ രൂക്ഷമാകുന്നു. ഇതുവരെ 183 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതില്‍ 156ഉം ജര്‍മനിയിലാണ്.

ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ജര്‍മന്‍ സംസ്ഥാനമായ റെയ്ന്‍ലാന്‍ഡ്-പലാറ്റിനേറ്റിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. 110 മരണങ്ങളാണ് റെയ്ന്‍ലാന്‍ഡില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 670ലേറെ പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. നിരവധി പേരെ കാണാതാവുകയും ചെയ്തു. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് പോലീസിന്റെ നിഗമനം.ഓസ്ട്രിയയിലും മഴക്കെടുതി ശക്തമാവുകയാണ്. ശക്തമായ മഴയിലും കാറ്റിലും പെട്ട് ഓസ്ട്രിയയിലെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായി ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് ട്വീറ്റ് ചെയ്തു.

ബെല്‍ജിയത്തില്‍ മാത്രം 20 പേര്‍ മരണപ്പെട്ടതായാണ് വിവരം. നെതര്‍ലന്‍ഡ്, ലക്‌സംബര്‍ഗി, സ്വിറ്റസര്‍ലന്‍ഡ്, തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിതിഗതികള്‍ മോശമാണ്. ഇവിടെ നിന്ന് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യം എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ദുരന്തത്തിന്റെ വ്യാപ്തി എത്രയാണെന്ന് ഇനിയും വ്യക്തമല്ല. വരും ദിവസങ്ങളില്‍ മാത്രമേ അതിനെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളു എന്ന് ജര്‍മന്‍ വൈസ് ചാര്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.

നിലവില്‍ അമേരിക്കന്‍ പര്യടനത്തിലാണ് ആംഗല മെര്‍ക്കല്‍. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരം ദുരന്തങ്ങള്‍ പ്രദേശത്ത് ഇനിയും ഉണ്ടായേക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും അതിര്‍ത്തിപ്രദേശമായ സാക്‌സോണിയില്‍ നദികള്‍ കവിഞ്ഞൊഴുകിയും നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Exit mobile version