ഒരു കുടുംബത്തില്‍ 3 കുട്ടികളെന്ന് നിയമം; ലിയുവിന് എട്ടു കുട്ടികളും, 10 ലക്ഷം പിഴ

ബീയിജിങ്: ചൈനയില്‍ ഒരു കുടുംബത്തില്‍ മൂന്നു കുട്ടികളെന്ന നിയമം ലംഘിച്ച സിചുവാന്‍ പ്രവിശ്യയിലെ അന്യൂ സ്വദേശിയായ ലിയുവിന് ഭരണകൂടം 90,000 യുവാന്‍ (10,38,664 രൂപ) പിഴയിട്ടു. രണ്ട് ആണ്‍കുട്ടികളുണ്ടാകാന്‍ കാത്തിരുന്നതാണ് വിനയായത്. രണ്ടാമത്തെ ആണ്‍കുട്ടി പിറക്കുമ്പോഴേക്ക് മൊത്തം കുട്ടികളുടെ എണ്ണം എട്ടിലെത്തിയിരുന്നു. പിന്നാലെയാണ് ഭരണകൂടത്തിന്റെ നടപടി.

അധികൃതര്‍ ആദ്യം 26 ലക്ഷം യുവാന്‍ (മൂന്നു കോടി രൂപ) ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, വാതിലുകള്‍ നിരന്തരം കയറിയിറങ്ങളിയതിനൊടുവില്‍ തുക കുറച്ച് 10 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് പെണ്‍കുട്ടികളുണ്ടായിരുന്നത്. അതുകഴിഞ്ഞ് 2006, 2010 വര്‍ഷങ്ങളില്‍ രണ്ട് ആണ്‍കുട്ടികളും ജനിച്ചു.

അതിനിടെ, ഒരു പെണ്‍കുട്ടിയെ ദത്തുനല്‍കുകയും ചെയ്തു. 2016 ആകുമ്പോഴേക്ക് എട്ടു കുട്ടികളുടെ അമ്മയായ ഭാര്യയെ വിവാഹ മോചനം നടത്തി രണ്ടാമതൊരാളെ വിവാഹം ചെയ്തു. കുട്ടികളും പുതിയ ഭാര്യയുമായി സന്തോഷ പൂര്‍വം കഴിയുന്നതിനിടെയാണ് പിഴ ലഭിക്കുന്നത്. 2019ലാണ് ലിയുവിനെതിരെ മൂന്നു കോടി രൂപ പിഴയിട്ടത്. അത്രയും തുക ഒടുക്കാന്‍ വകുപ്പില്ലെന്നു കണ്ട് ഒടുവില്‍ ഇളവ് അനുവദിക്കുകയായിരുന്നു. ‘കുടുംബം പട്ടിണിയിലാകാതെ പിഴ ഒടുക്കാനുള്ള ശ്രമത്തിലാണ് ലിയു.

Exit mobile version