നിയമവിരുദ്ധ പ്രവര്‍ത്തനം: ട്രംപിന്റെ ജീവകാരുണ്യ സ്ഥാപനം അടയ്ക്കുന്നു

ട്രംപിന്റെ മക്കളായ ഇവാങ്ക, എറിക്, ഡോണള്‍ഡ് ജൂനിയര്‍ എന്നിവരാണ് ഫൗണ്ടേഷന്റെ നടത്തിപ്പുകാര്‍

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ജീവകാരുണ്യ സ്ഥാപനം അടയ്ക്കുന്നു. ട്രംപും മക്കളും ചേര്‍ന്ന് നിയമവിരുദ്ധമായ രീതിയില്‍ പണം കൈകാര്യം ചെയ്യാന്‍ ഈ സ്ഥാപനത്തെ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നതാണ് അടയ്ക്കാന്‍ കാരണമെന്നറിയുന്നു.

ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ അറ്റോര്‍ണി ജനറല്‍ ബാര്‍ബറ അണ്ടര്‍വുഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ സ്ഥാപനത്തിന്റെ പേരിലുള്ള ബാക്ക് തുക എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുകയും ഇവരാണ്.

അതെസമയം അറ്റോര്‍ണി ജനറല്‍ കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാമെന്നാരോപിച്ച് ഡോണള്‍ഡ് ജെ ട്രംപ് ഫൗണ്ടേഷന്റെ വക്കീല്‍ രംഗത്തു വന്നു. ട്രംപിന്റെ മക്കളായ ഇവാങ്ക, എറിക്, ഡോണള്‍ഡ് ജൂനിയര്‍ എന്നിവരാണ് ഫൗണ്ടേഷന്റെ നടത്തിപ്പുകാര്‍.

ട്രംപിന്റെ നിരവധിയായ നിയമവിരുദ്ധ നീക്കങ്ങളില്‍ ഒന്നുമാത്രമാണിത്. നിരവധി കേസുകള്‍ ഇപ്പോള്‍ കോടതികളുടെ പരിഗണനയിലുണ്ട്. ഇപ്പോഴത്തെ കേസില്‍, ഡോണള്‍ഡ് ട്രംപിന്റെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം നിരവധി ക്രമക്കേടുകള്‍ ട്രംപ് ഫൗണ്ടേഷനെ മുന്‍നിര്‍ത്തി നടത്തിയിട്ടുണ്ടെന്നായിരുന്നു ആരോപണം.

ട്രംപ് ഫൗണ്ടേഷന്റെ ആസ്തികള്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങളും ബാര്‍ബറ അണ്ടര്‍വുഡ് നല്‍കി. നല്ല രീതിയില്‍ നടന്നുപോകുന്ന സ്ഥാപനങ്ങള്‍ക്ക് ഇവ കൈമാറുകയാണ് ചെയ്യുക. നിയമവാഴ്ചയുടെ ചരിത്രത്തിലെ ഒരു പ്രധാന വിജയമാണ് ഈ കേസില്‍ സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപ് ഫൗണ്ടേഷന്‍ ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പരിപാലിക്കാനായി സൃഷ്ടിക്കപ്പെട്ടതാണെന്നും ബാര്‍ബറ ആരോപിച്ചു. സംസ്ഥാനത്തിന്റെ നിയമവ്യവസ്ഥയെ നിരന്തരമായി ലംഘിച്ചതിന് ട്രംപ് ഫൗണ്ടേഷന്റെ ഡയറക്ടര്‍മാര്‍ ഉത്തരം പറയേണ്ടി വരുമെന്നും അതിനു വേണ്ടിയുള്ള കോടതി വ്യവഹാരങ്ങള്‍ ഇനിയും നടക്കുമെന്നും അവര്‍ അറിയിച്ചു.

Exit mobile version