23കാരിക്ക് നഴ്‌സ് ഒറ്റയടിക്ക് കുത്തിവെച്ചത് ആറ് ഡോസ് വാക്‌സിന്‍; ഉടനെ പാരസെറ്റമോള്‍ നല്‍കി, ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട്

Pfizer vaccine | Bignewslive

റോം: 23കാരിയായ യുവതിക്ക് നഴ്‌സ് അബദ്ധത്തില്‍ കുത്തിവെച്ചത് ആറ് ഡോസ് കൊവിഡ് വാക്‌സിന്‍. ഇറ്റലിയിലെ സ്‌കാനിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഫൈസര്‍ വാക്‌സീനാണ് ഒറ്റയടിക്ക് ആറ് ഡോസോളം കുത്തിവെച്ചത്. അതേസമയം, യുവതിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു ഡോസ് കുത്തിവയ്ക്കുന്നതിന് പകരം ഒരു കുപ്പിയിലെ മുഴുവന്‍ വാക്‌സിനും കുത്തി വയ്ക്കുകയായിരുന്നു. അത് 6 ഡോസുകളാണ്. വിദ്യാര്‍ഥിനിയായ യുവതിക്ക് പാരസെറ്റമോള്‍ ഉടന്‍ തന്നെ നല്‍കി.

ഫൈസര്‍ വാക്‌സീന്‍ 4 ഡോസ് വരെ ഒരുമിച്ച് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന് പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ആശ്വാസം പകരുന്നുണ്ട്. യു.എസ്, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഓവര്‍ ഡോസ് കുത്തിവച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.

Exit mobile version