ബ്രിട്ടണില്‍ കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങളിലേയ്ക്കും; ആദ്യ ഡോസ് സ്വീകരിച്ച് 90കാരി

British Grandma | Bignewslive

ലണ്ടന്‍: ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് 19 വാക്സിന്‍ പൊതുജനങ്ങളിലേയ്ക്കും എത്തി തുടങ്ങി. 90കാരി മുത്തശ്ശിയായ മാര്‍ഗരറ്റ് കീനാന്‍ ആണ് പരീക്ഷണ ഘട്ടത്തിന് ശേഷമുള്ള ആദ്യ ഡോസ് സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പ്രതികരിച്ചു.

മധ്യ ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് ചൊവ്വാഴ്ച രാവിലെ 6.31 ന് മാര്‍ഗരറ്റ് വാക്‌സിന്‍ എടുത്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു മാര്‍ഗരറ്റിന് തൊണ്ണൂറ് വയസ്സ് പൂര്‍ത്തിയായത്. ആദ്യത്തെ വാക്സിന്‍ സ്വീകരിക്കുന്നത് പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സംഘംതന്നെ തമ്പടിച്ചിരുന്നു.

കൊവിഡിനെതിരായുള്ള വാക്സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ആരംഭിച്ച ആദ്യത്തെ പടിഞ്ഞാറന്‍ രാജ്യമാണ് ബ്രിട്ടണ്‍. ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് ബ്രിട്ടണ്‍ നല്‍കുന്നത്.

Exit mobile version