ഇന്ത്യയിലെ സ്ഥിതി ഹൃദയ ഭേദകം; ലോകാരോഗ്യ സംഘടനയ്ക്ക് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്: മേധാവി

ജനീവ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് പ്രതികരിച്ച് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേസൂസ്.

ഇന്ത്യയ്ക്ക് ആശ്വാസമായി കൂടുതൽ ജീവനക്കാരെയും സജ്ജീകരണങ്ങളും അയയ്ക്കുന്നതായും അദ്ദേഹം തിങ്കളാഴ്ച അറിയിച്ചു. ആയിരക്കണക്കിന് ഓക്‌സിജൻ കോൺസൻട്രേറ്ററുകളും ലാബ് ഉപകരണങ്ങളുമാണ് അയയ്ക്കുന്നത്.

ഇതോടൊപ്പം മറ്റ് അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സജ്ജീകരണങ്ങളും ഉൾപ്പെടെ നിർണായക ഘട്ടത്തെ നേരിടാൻ സംഘടനയെ കൊണ്ട് ചെയ്യാൻ സാധ്യമാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.

Exit mobile version