പോണ്‍ വെബ്‌സൈറ്റുകള്‍ക്കു നിരോധനം; 25000ല്‍ അധികം സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു

പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ ഉപയോഗം, പ്രക്ഷേപണം, പ്രസിദ്ധീകരണം എന്നിവയെല്ലാം ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാക്കിക്കൊണ്ടുള്ള നിയമ നിര്‍മാണമാണ് നേപ്പാള്‍ ഭരണകൂടം നടത്തിയിരിക്കുന്നത്.

നേപ്പാള്‍: ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേപ്പാളില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചു. പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ ഉപയോഗം, പ്രക്ഷേപണം, പ്രസിദ്ധീകരണം എന്നിവയെല്ലാം ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാക്കിക്കൊണ്ടുള്ള നിയമ നിര്‍മാണമാണ് നേപ്പാള്‍ ഭരണകൂടം നടത്തിയിരിക്കുന്നത്.

ഈ ഉത്തരവനുസരിച്ച് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ 25000ല്‍ അധികം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായി നേപ്പാള്‍ ടെലികോം അതോറിറ്റി മേധാവി മിന്‍ പ്രസാദ് ആര്യാല്‍ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും എന്നാല്‍ വളരെ നല്ല തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഈ ഉത്തരവ് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആര്യാല്‍ വ്യക്തമാക്കി.

അതേസമയം പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചതിനെതിരെ ചില പ്രതിഷേധ സ്വരങ്ങളും രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. മോശം ഉള്ളടക്കം ഉണ്ട് എന്നാരോപിച്ച് ഭാവിയില്‍ ഏത് വെബ്‌സൈറ്റും നിരോധിക്കാന്‍ സര്‍ക്കാരിന് അവസരമൊരുക്കുന്നതാണ് ഈ നീക്കമെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. എന്താണ് അശ്ലീലം, എന്തുകൊണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കാതെയും കൃത്യമായ പഠനങ്ങളില്ലാതെയുമാണ് നിയമനിര്‍മാണമെന്നും വിമര്‍ശനമുണ്ട്.

Exit mobile version