കൊവിഡിന്റെ ലക്ഷണങ്ങള്‍ ഇനി നാക്കിലും; രൂക്ഷമായ വായ്പ്പുണ്ണും നാക്കിന്റെ നിറം മാറ്റവും ചുണ്ടുകള്‍ പൊട്ടുന്നതും വൈറസ് ബാധയെന്ന് സ്ഥിരീകരിക്കാം

COVID-tongue | Bignewslive

കൊവിഡ് മഹാമാരി വിടാതെ പിടിമുറുക്കുകയാണ് ലോകത്തിന്റെ പലയിടങ്ങളിലും. ഇപ്പോള്‍ കൊവിഡിന്റെ ലക്ഷണങ്ങള്‍ നാക്കിലും ഉണ്ടാകാമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കൊവിഡ് ബാധിച്ചാലുണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ പലരിലും പലരീതിയിലാണ് കാണപ്പെടുക നാക്കിന്റെ പ്രവര്‍ത്തനങ്ങളെ കോവിഡ് കാര്യമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍( കോവിഡ് ടംഗ്) കോവിഡിന്റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണോ ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തമല്ല.

ഇപ്പോള്‍ കൊവിഡ് ബാധിച്ച ചിലരില്‍ മോണയിലും നാക്കിലും വ്രണങ്ങള്‍ മുഴകള്‍ എന്നിവയാണ് കണ്ടുവരുന്നത്. ചിലര്‍ക്ക് രൂക്ഷമായ വായപ്പുണ്ണുണ്ടാവുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. രുചിമുകുളങ്ങള്‍ കൃത്യമായ പ്രവര്‍ത്തിക്കാത്തത് മൂലം രുചി അറിയാന്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നു. ഇത് കൊവിഡ് ബാധിച്ചവരില്‍ സാധാരണമായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്.

പലര്‍ക്കും ഭക്ഷണത്തിന്റെ രുചിക്ക് പകരം മറ്റ് രുചികളാണ് ലഭിക്കുന്നത്. ദഹന പ്രവര്‍ത്തനങ്ങളെയും ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് വിവരം. ഇതിനെല്ലാം പുറമെ, ചുണ്ടുകള്‍ പൊട്ടുകയും നാക്കിന്റെ നിറം മാറുന്നതും കൊവിഡിന്റെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ ചിലരില്‍ ഭക്ഷണം കഴിക്കുമ്പോള്‍ മുഖത്തെ മസിലുകളില്‍ വേദന അനുഭവപ്പെടുന്നു.

Exit mobile version