കൊവിഡ് പ്രിയപ്പെട്ടവരെ എടുക്കുന്നു, പോരാട്ടം അദൃശ്യനായ അതിവേഗം രൂപംമാറുന്ന ശത്രുവിനോട്; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: അദൃശ്യനും അതിവേഗത്തില്‍ രൂപം മാറിക്കൊണ്ടിരിക്കുന്നതുമായ ശത്രുവിനെതിരേയാണ് നാം പോരാടിക്കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നൂറു വര്‍ഷത്തിനിടയിലെ ലോകം അഭിമുഖീകരിച്ച ഏറ്റവും മോശമായ മഹാമാരി ഓരോ ചുവടിലും ലോകത്തെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

നമുക്ക് മുന്നിലുള്ളത് അദൃശ്യനായ ശക്തിയാണെന്നും മോഡി പറഞ്ഞു. ഇന്ത്യയില്‍ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണായ വൈറസ് വകഭേദത്തെ പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടെ വാക്കുകള്‍;

കൊറോണ വൈറസ് കാരണം നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നമ്മളിവല്‍ പലരും അനുഭവിച്ച ആ വേദന എനിക്ക് അതുപോലെ തന്നെയാണ് അനുഭവപ്പെടുന്നത്. നിങ്ങളുടെ പ്രധാനസേവകനെന്ന നിലയില്‍ ഞാനത് പങ്കിടുന്നു. രാജ്യം അദൃശ്യനായ, രൂപം മാറിക്കൊണ്ടിരിക്കുന്ന ഒരു ശത്രുവിനെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നൂറു വര്‍ഷത്തിനിടയിലെ ലോകം അഭിമുഖീകരിച്ച ഏറ്റവും മോശമായ മഹാമാരി ഓരോ ചുവടിലും ലോകത്തെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് മുന്നിലുള്ളത് അദൃശ്യനായ ശക്തിയാണ്.

ഇതുവരെ, ഏകദേശം 18 കോടി വാക്സിന്‍ നല്‍കിക്കഴിഞ്ഞു. രാജ്യമെങ്ങുമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഊഴമെത്തുമ്പോള്‍ വാക്സിന്‍ സ്വീകരിക്കണം. കൊറോണ വൈറസിനെതിരായ നമ്മുടെ കൈയിലുളള ഏക പരിചയാണ് വാക്സിന്‍. ഗുതരുതരമായ അണുബാധയില്‍ നിന്ന് ഇത് സംരക്ഷിക്കും. വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞാലും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മുന്‍കരുതലുകള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല.

Exit mobile version