കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; മരണം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മണിക്കൂറിന് പിന്നാലെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒരു മണിക്കൂര്‍ മുന്‍പ് അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായി മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു രാജീവ് ത്യാഗി.

‘ആജ് തകിലെ 5 മണി മുതല്‍ 6 മണിവരെയുള്ള ദംഗല്‍ എന്ന പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. 7 മണിയ്ക്ക് അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്’, രജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു. രാജീവ് ത്യാഗിയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

Exit mobile version