70ഓളം പക്ഷിക്കുഞ്ഞുങ്ങളെ ഹെയര്‍ റോളറിലാക്കി കടത്താന്‍ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ഗുയാനയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകുന്ന യാത്രക്കാരനെയാണ് പക്ഷികളെ അനധികൃതമായി കൊണ്ടുപോകുന്നതില്‍ നിന്നും തടഞ്ഞത്.

ഹെയര്‍ റോളറില്‍ വെച്ച് പക്ഷികളെ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ഗുയാനയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകുന്ന യാത്രക്കാരനെയാണ് പക്ഷികളെ അനധികൃതമായി കൊണ്ടുപോകുന്നതില്‍ നിന്നും തടഞ്ഞത്. പ്ലാസ്റ്റിക് റോളുകള്‍ക്കുള്ളില്‍ 70കുഞ്ഞു പക്ഷികളാണുണ്ടായിരുന്നത്. ഹെയര്‍ റോളറിലാക്കിയ ശേഷം അവ ബാഗില്‍ വയ്ക്കുകയായിരുന്നു.

സംഭവത്തില്‍ യുഎസ്സില്‍ താല്‍ക്കാലികമായി ഈ യാത്രക്കാരന്റെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഭാവിയില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാം. ഇയാളില്‍ നിന്ന് അധികൃതര്‍ പിഴയും ഈടാക്കി. ഇത് ആദ്യത്തെ സംഭവമല്ല. നിരവധി തവണ ഇതുപോലെ പക്ഷിക്കുഞ്ഞുങ്ങളെ കടത്തിയിട്ടുണ്ടെന്നും പലരില്‍ നിന്നും പിഴ ഈടാക്കേണ്ടി വന്നിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. പലപ്പോഴും

പന്തയത്തിന് വേണ്ടിയാണ് മിക്കപ്പോഴും ഇത്തരം പക്ഷികളെ ഉപയോഗിക്കുക. ഒരു മിനിറ്റില്‍ എത്ര തവണ, എത്ര ഉച്ചത്തില്‍ ചിലയ്ക്കും എന്നതാണ് പന്തയം. പിടിച്ചെടുത്ത പക്ഷിക്കുഞ്ഞുങ്ങളെ യുഎസ് ഡിപ്പാര്‍ഡ്‌മെന്റ് ഓഫ് അഗ്രികള്‍ച്ചേഴ്‌സ് വെറ്ററിനറി സര്‍വീസ് ഓഫീസിലേക്ക് കൈമാറി.

യുഎസ്സില്‍ യാത്രക്കാര്‍ക്ക് അരുമ മൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്നതിന് തടസമില്ല. പക്ഷെ, പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. വാണിജ്യാവശ്യത്തിനായി പക്ഷികളെ കടത്തുന്നതും തടസമല്ല, പക്ഷെ, കൊണ്ടുപോകുന്നയാള്‍ക്ക് നിര്‍ബന്ധമായും പെര്‍മിറ്റ് ഉണ്ടായിരിക്കണം. മാത്രവുമല്ല നിയമം അനുശാസിക്കുന്ന വിധത്തിലാവണം കൊണ്ടുപോകുന്നത്.

Exit mobile version