അവധിയാഘോഷം ദുരന്തമായി; റാഫേൽ യുദ്ധവിമാന കമ്പനി ഉടമ ഒലിവിർ ദസ്സോ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

പാരിസ്: ഫ്രാൻസിലെ ശതകോടീശ്വരനും റാഫേൽ യുദ്ധവിമാന നിർമ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ(69) അന്തരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടാണ് ഒലിവിയറിന്റെ മരണം. വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ നോർമാണ്ടിയിൽ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയായിരുന്നു ഒലിവിയർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.

olivier dassault1

അവധിക്കാലം ആഘോഷിക്കാനാണ് ഒലിവിയർ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെർജെ ദസ്സോയുടെ മകനാണ് ഒലിവിയർ. ലെ ഫിഗാരോ എന്ന പത്രത്തിന്റെ ഉടമകൾ കൂടിയാണ് ദസ്സോ ഗ്രൂപ്പ്.

olivier dassault12

ഒലിവിയറിന്റെ മരണം വലിയ നഷ്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. ഫ്രാൻസിലെ അധോസഭയായ നാഷണൽ അസംബ്ലിയിലേക്ക് 2002ൽ ഒലിവിയർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വടക്കൻ ഫ്രാൻസിലെ ഒയ്‌സെയെ ആണ് ഒലിവിയർ പ്രതിനിധീകരിച്ചിരുന്നത്.

Exit mobile version