‘മറക്കാനാകാത്ത ദിവസം’: കോവിഡ് വാക്സിന്‍ സ്വീകരിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ

സാവോപോളോ:’ഇന്ന് മറക്കാനാകാത്ത ദിവസം’ കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനെ കുറിച്ച് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ (80) കുറിച്ചു.

ചൊവ്വാഴ്ചയാണ് പെലെ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്.’ഇന്ന് മറക്കാനാകാത്ത ദിവസമാണ്, ഞാന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു.’ – വാക്സിന്‍ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച് പെലെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

‘ഈ മഹാമാരി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. നിരവധി പേര്‍ ഇതുവരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ലാത്തതിനാല്‍ നമ്മള്‍ ഇനിയും അച്ചടക്കത്തോടെ തുടരണം പെലെ കൂട്ടിച്ചേര്‍ത്തു.


അതേസമയം, ഏത് വാക്സിനാണ് പെലെ സ്വീകരിച്ചതെന്നും എത്രാമത്തെ ഡോസ് ആണെന്നും അദ്ദേഹത്തിന്റെ പ്രസ്സ് ടീം വെളിപ്പെടുത്തിയിട്ടില്ല.

പെലെ കോവിഡിന്റെ തുടക്കം മുതല്‍ സാവോ പോളായിലെ സ്വന്തം വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. അടുത്തകാലത്തായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. അതിനാല്‍ തന്നെ പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ല.

Exit mobile version