ലൈംഗിക ആരോപണം: വത്തിക്കാനില്‍ മൂന്നാമന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ പോപ്പ് പുറത്താക്കി

അടുത്ത ഉപദേഷ്ടാ കൗണ്‍സിലിലുള്ള 85-കാരനായ ചിലെയില്‍ നിന്നുള്ള ഫാന്‍സിസ്‌കോ എര്‍സുറിസ് ഓസയും പുറത്താക്കിയിട്ടുണ്ട്

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പ്രതിയായ വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ പോപ്പ് ഫ്രാന്‍സിസ് പുറത്താക്കി. ഓസ്ട്രേലിയയില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന പുരോഹിതനായ ജോര്‍ജ് പെല്‍, കൗണ്‍സില്‍ ഓഫ് കര്‍ദ്ദിനാളിലെ പ്രധാനിയാണ്.അടുത്ത ഉപദേഷ്ടാ കൗണ്‍സിലിലുള്ള 85-കാരനായ ചിലെയില്‍ നിന്നുള്ള ഫാന്‍സിസ്‌കോ എര്‍സുറിസ് ഓസയും പുറത്താക്കിയിട്ടുണ്ട്.

വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന എഴുപത്തിയേഴുകാരനായ ജോര്‍ജിനെതിരെ ഗുരുതരമായി ലൈംഗിക ആരോപണങ്ങളാണ് ഓസ്ട്രേലിയയില്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ജോര്‍ജ്. പുറത്താക്കിയെങ്കിലും ജോര്‍ജ് പെല്‍ വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയില്‍ സാങ്കേതികമായി തുടരും.

ഉപദേഷ്ടാ കൗണ്‍സിലില്‍ നിന്ന് 79-കാരനായ കര്‍ദ്ദിനാള്‍ ലോറന്റ് മോണ്‍സെഗാവോ കഴിഞ്ഞ ദിവസം രാജിവച്ചത്തോടെ സി9 (ഉപദേഷ്ടാക്കളുടെ സംഘം) ഉടനെ പുനഃസംഘടിപ്പിച്ചേക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്റെ ബ്യൂറോക്രസി മേഖലകളും നയങ്ങളും ദൗത്യങ്ങളും സുഗമമാക്കാന്‍ 2013-ലാണ് സി-9 രൂപീകരിച്ചത്.

Exit mobile version