മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി : ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരുപത് മിനിറ്റ് നേരമായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഒന്നേകാല്‍ മണിക്കൂറോളം ചര്‍ച്ച നീണ്ടു. കാലാവസ്ഥാന വ്യതിയാനം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.

മാര്‍പ്പാപ്പയുമായി ഊഷ്മളമായ കൂടിക്കാഴ്ച നടന്നുവെന്നും വിവിധ മേഖലകളിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്ക് വിഷയമായെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മോഡിയോടൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കറും അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. വത്തിക്കാന്‍ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും ചടങ്ങില്‍ പങ്കെടുത്തു.

മാര്‍പ്പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും മോഡിയാണ്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇറ്റലിയിലെത്തിയത്. മൂവര്‍ണക്കൊടി വീശി പാട്ട് പാടിയും നൃത്തം ചെയ്തും ഇന്ത്യന്‍ സമൂഹം മോഡിയെ വരവേറ്റു.

Exit mobile version