അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതി നരേന്ദ്ര മോഡിക്ക് സമ്മാനിച്ച് ഡൊണാള്‍ഡ് ട്രംപ്

Modi and Trump | Bignewslive

വാഷിങ്ടണ്‍: അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ലെജിയന്‍ ഓഫ് മെരിറ്റ്’ പുരസ്‌കാരമാണ് മോഡിക്ക് സമ്മാനിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരാനും വഹിച്ച നേതൃത്വപരമായ പങ്ക് കണക്കിലെടുത്താണ് പുരസ്‌കാരം. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ താരഞ്ചിത് സിങ് സന്ധു ആണ് മോഡിക്ക് വേണ്ടി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ ഒബ്രിയനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തുന്നതില്‍ വഹിച്ച നേതൃത്വത്തിനാണ് പ്രധാനമന്ത്രി മോഡിക്ക് പ്രസിഡന്റ് ട്രംപ് ലെജിയന്‍ ഓഫ് മെരിറ്റ് സമ്മാനിച്ചതെന്ന് ഒബ്രിയേന്‍ ട്വീറ്റ് ചെയ്തു. ചിത്രം ഉള്‍പ്പടെ പങ്കുവെച്ചാണ് ട്വീറ്റ്.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രത്തലവന്‍മാര്‍ക്കോ സര്‍ക്കാരിനോ നല്‍കുന്ന പുരസ്‌കാരമാണിത്. മോദിക്ക് പുറമേ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനും മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും ട്രംപ് ലെജിയന്‍ ഓഫ് മെരിറ്റ് സമ്മാനിച്ചിട്ടുണ്ട്.

Exit mobile version