ഓക്സ്ഫഡ് കൊവിഡ് വാക്‌സിന്‍; രണ്ടു ഡോസ് എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയെന്ന് ഓക്സ്ഫഡ്

oxford covid vaccine | big news live

ലണ്ടന്‍: ഓക്സ്ഫഡ്-അസ്ട്രസെനക്കയുടെ കൊവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയെന്ന് സര്‍വകലാശാല. ഒരു ഡോസ് പൂര്‍ണ്ണമായി നല്‍കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തി രണ്ട് ഡോസ് വാക്സിന്‍ നല്‍കുമ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് ഓക്‌സ്ഫഡ് വ്യക്തമാക്കിയത്.


കഴിഞ്ഞ ദിവസമാണ് ഓക്സ്ഫഡ്-അസ്ട്രസെനക്ക കൊവിഡ് വാക്സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടുഡോസ് കൊവിഡ് വാക്സിന്‍ പരീക്ഷച്ചതായും സര്‍വകലാശാല വ്യക്തമാക്കി.

‘ഒരു ഡോസ് വാക്‌സിന്‍ എടുക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിരോധ ശേഷിയാണ് ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നത്’ എന്നാണ് ഓക്സ്ഫഡിന്റെ പ്രസ്താവനയില്‍ പറയുന്നത്. വാക്സിന്‍ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ടി സെല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു.

Exit mobile version