നാല് മാസത്തിനിടെ ആമസോണ്‍ സ്ഥാപകന്റെ മുന്‍ ഭാര്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് മുപ്പതിനായിരം കോടി രൂപ

Jeff Bezos’s ex-wife | Bignewslive

വാഷിംഗ്ടണ്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുപ്പതിനായിരം കോടി രൂപ നല്‍കി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട്. നാലുമാസത്തിനിടെ നല്‍കിയ തുകയാണിത്.

420 കോടി ഡോളര്‍ (ഏകദേശം മുപ്പതിനായിരം കോടി രൂപ) നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സമ്പന്നരുടെ പട്ടികയില്‍ ലോകത്ത് പതിനെട്ടാംസ്ഥാനത്തുള്ള മക്കെന്‍സി സ്‌കോട്ട് വിവിധ സംഘടനകള്‍ വഴി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനും ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് മക്കെന്‍സി തുക നല്‍കിയത്.

എനിക്ക് പങ്കുവെക്കാന്‍ ആവശ്യത്തിലേറെ പണമുണ്ട്, അത് ഞാന്‍ പാവപ്പെട്ടവര്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്കും നല്‍കുന്നു” -പാവപ്പെട്ടവരെ സഹായിക്കാന്‍ സമ്പന്നരുടെ കൂട്ടായ്മ നടത്തിയ പ്രതിജ്ഞയില്‍ സ്‌കോട്ട് എഴുതി.

കൊവിഡ് മഹാമാരിക്കാലത്ത് കഷ്ടപ്പെടുന്ന അമേരിക്കക്കാരെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. 2330 കോടി ഡോളറായിരുന്ന മക്കെന്‍സി സ്‌കോട്ടിന്റെ വാര്‍ഷികവരുമാനം ഈവര്‍ഷം 6070 കോടി ഡോളറായി ഉയര്‍ന്നിരുന്നു. ഇതില്‍, ഭൂരിഭാഗവും അവര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെച്ചതായാണ് ലഭിക്കുന്ന വിവരം.

Exit mobile version