തന്റെ പ്രിയപ്പെട്ട വാഹനം മൃഗസംരക്ഷണ സംഘടനയ്ക്ക് സംഭാവന ചെയ്ത് ബോളിവുഡ് താരം ജോണ്‍ എബ്രഹാം

തന്റെ പ്രിയപ്പെട്ട വാഹനം മൃസംരക്ഷണ സംഘടനയ്ക്ക് സംഭാവന ചെയ്ത് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അനിമല്‍ മാറ്റര്‍ റ്റു മി (എഎംടിഎം ) എന്ന സംഘടനയ്ക്കാണ് ജോണ്‍ എബ്രഹാം തന്റെ പ്രിയപ്പെട്ട ജിപ്‌സി നല്‍കിയത്.

എഎംടിഎം-ന്റെ ഫേസ്ബുക്ക് പേജില്‍ ജിപ്‌സി കൈമാറുന്ന ജോണ്‍ എബ്രഹാമിന്റെ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജോണ്‍ എബ്രഹാം എഎംടിഎം-നെ അകമഴിഞ്ഞ് സഹായിക്കുകയും ശക്തമായ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് ഞങ്ങള്‍ എല്ലായ്പ്പോഴും കൃതജ്ഞതയുള്ളവരാണ് വരും വര്‍ഷങ്ങളിലും മൃഗസംരക്ഷണത്തിനായി ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും എഎംടിഎം ഫേസ്ബുക്കില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സംഘടനയുടെ കീഴിലെ മഹാരാഷ്ട്രയിലെ കോലാടിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും മുംബൈ മുതല്‍ കോലാഡ് വരെ മെഡിക്കല്‍ ലോജിസ്റ്റിക്സിനും ആയി ജോണ്‍ എബ്രഹാം സമ്മാനിച്ച ജിപ്‌സി ഉപയോഗിക്കും എന്ന് എഎംടിഎം അറിയിക്കുകയും ചെയ്തു.

Exit mobile version