വിജയ് മല്യയെ കൈവിട്ട് ബ്രിട്ടന്‍; മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ്

ലണ്ടന്‍: വിവാദ മദ്യവ്യവസായി വിജയ് മല്യയെ കൈവിട്ട് ബ്രിട്ടന്‍. ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്ല്യയെ മടക്കി അയക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച ബ്രിട്ടീഷ് കോടതി മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. മല്യയ്ക്ക് അപ്പീല്‍ നല്‍കാന്‍ 14 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

2016 മാര്‍ച്ചിലാണ് വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത് മല്യ രാജ്യം വിട്ടത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. 12,500 കോടി മൂല്യം വരുന്ന മല്യയുടെ സ്വത്തുക്കള്‍ എത്രയും വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയും നിര്‍ദേശിച്ചിരുന്നു.

വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് മല്യ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവ്

Exit mobile version