പുതുക്കി പണിയാൻ വീട് പൊളിച്ചു; കിട്ടിയത് 100 വർഷം മുമ്പത്തെ മദ്യനിരോധന കാലത്ത് ഒളിപ്പിച്ച മദ്യ കുപ്പികൾ!

bottle | Big news live

ന്യൂയോർക്ക്: നൂറു വർഷം പഴക്കമുള്ള മദ്യം ഇത്രനാളും താമസിച്ച വീടിന്റെ ചുമരിൽ നിന്നും കിട്ടിയതിന്റെ അമ്പരപ്പിലാണ് ന്യൂയോർക്കിലെ ഈ ദമ്പതിമാർ. പുറംഭിത്തി പൊളിച്ചപ്പോൾ കണ്ടെത്തിയതാകട്ടെ വിലപിടിപ്പുള്ള 66 കുപ്പി വിസ്‌കിയും. അതായത്, നൂറോളം വർഷം പഴക്കമുള്ള മദ്യക്കുപ്പികളിൽ പലതും ബാഷ്പീകരിച്ച് കാലിക്കുപ്പിയായാണ് കണ്ടെത്തിയത് എന്നാൽ ഉപയോഗപ്രദമായ 10ഓളം കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

ഒരുവർഷം മുൻപ് മാത്രമാണ് ഈ പഴയ വീട്ടിലേക്ക്് നിക്ക് ഡ്രമ്മൺഡും പാട്രിക് ബക്കറും താമസം മാറുന്നത്. ആമിസിലെ ഈ വീടിന്റെ ഉടമ കുപ്രസിദ്ധനായ ഒരു മദ്യക്കടത്തുകാരനായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. എങ്കിലും വീട് പൊളിച്ചപ്പോൾ ഇത്രയും വലിയൊരു അത്ഭുതം കൈവരുമെന്ന് ഇവരും വിചാരി്ചില്ല.

ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഡ്രമ്മൺഡ് തന്റെ വീട്ടിൽനിന്ന് മദ്യക്കുപ്പികൾ ലഭിച്ച വിവരം ലോകത്തെ അറിയിച്ചത്. മദ്യക്കുപ്പികളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. 1915ൽ നിർമ്മിച്ചതാകാം ഈ വീടെന്നാണ് നിഗമനം. ആ കാലത്ത് ഈ പ്രദേശത്ത് മദ്യനിരോധനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അന്ന് വീട്ടുടമസ്ഥൻ ഒളിപ്പിച്ചുവെച്ചതാണ് മദ്യക്കുപ്പികൾ എന്നാണ് കരുതുന്നത്.

കണ്ടെടുത്ത 66 കുപ്പികളിൽ 13 കുപ്പികൾ ഫുൾ ബോട്ടിലുകളാണ്. ഇവയിൽ നാലെണ്ണത്തിലെ മദ്യം പഴക്കംമൂലം കേടായി. എന്നാൽ ബാക്കി ഒമ്പത് കുപ്പികളിലേത് ഉപയോഗ യോഗ്യമാണ്. ബാക്കിയുള്ളത് ഹാഫ് ബോട്ടിലുകളാണ്. ഇവയിൽ മിക്കതിലെയും മദ്യം ബാഷ്പീകരണം സംഭവിച്ച് നഷ്ടപ്പെട്ടുപോയിട്ടുണ്ട്.

Exit mobile version