അപൂര്‍വ്വ രോഗം; താന്‍സാനിലെ എട്ട് ആനകള്‍ ചരിഞ്ഞു

എട്ട് ആനകളാണ് ഇത്തരത്തില്‍ ചരിഞ്ഞതെന്നാണ് വിവരം. വടക്കന്‍ താന്‍സാനിയയിലെ ഗ്രോംഗോയിലാണ് സംഭവം

ദൊദോമ: താന്‍സാനിയയില്‍ ആനകള്‍ക്ക് അപൂര്‍വം രോഗം പടരുന്നതായി റിപ്പോര്‍ട്ട്. എട്ട് ആനകളാണ് ഇത്തരത്തില്‍ ചരിഞ്ഞതെന്നാണ് വിവരം. വടക്കന്‍ താന്‍സാനിയയിലെ ഗ്രോംഗോയിലാണ് സംഭവം. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗമാണ് ആനകള്‍ക്കെന്നാണ് വിവരം. ശനിയാഴ്ച ചരിഞ്ഞ ആനയില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സമീപ ദിവസങ്ങളില്‍ ചരിഞ്ഞ എട്ട് ആനകളിലും ഇതേ ലക്ഷണങ്ങള്‍ കണ്ടെത്തായത്. താന്‍സാനിയന്‍ മൃഗസംരക്ഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്.

ചരിഞ്ഞ ആനകളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഫലം കൂടി പുറത്ത് വന്ന ശേഷമേ എന്തെങ്കിലും സ്ഥിരീകരണം നല്‍കാനാകൂ എന്നാണ് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിരിക്കുന്നത്.

Exit mobile version