ലോകസുന്ദരിയായി മെക്‌സിക്കോയുടെ വനേസ

വനേസ പോണ്‍സ് ഡി ലിയോണിനെയാണ് ലോകസുന്ദരിയായി

സാന്യ: 68-ാമത് ലോക ലോകസുന്ദരിയായ് മിസ് മെക്‌സിക്കോയെ തിരഞ്ഞെടുത്തു. വനേസ പോണ്‍സ് ഡി ലിയോണിനെയാണ് ലോകസുന്ദരിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ലോകസുന്ദരിപ്പട്ടത്തിന് അര്‍ഹയായ ഇന്ത്യയുടെ മാനുഷി ഛില്ലാര്‍ വനേസ പോണ്‍സിനെ കിരീടം അണിയിച്ചു.


ആദ്യമായാണ് മെക്‌സിക്കോയില്‍ നിന്നൊരു സുന്ദരി മിസ് വേള്‍ഡ് കിരീടം അണിയുന്നത്. 118 സുന്ദരികളെ പിന്തള്ളിയാണ് 26കാരി വനേസ പോണ്‍സെയുടെ നേട്ടം. ഇരുപതുകാരിയായ മിസ് തായ്‌ലാന്‍ഡ് നിക്കോലിന്‍ പിചാപാ ലിസ്‌നുകനാണ് ഫസ്റ്റ് റണ്ണറപ്പ്. ചൈനയിലെ സാന്യയിലാണ് ലോകസുന്ദരി മല്‍സരം നടന്നത്.


പെണ്‍കുട്ടികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളാണ് വനേസ. കൂടാതെ മൈഗ്രേന്‍ഡസ് എന്‍ എല്‍ കാമിനോ (Migrantes en el Camino) എന്ന സംഘടനയില്‍ സന്നദ്ധസേവകയായും വനേസ സേവനമനുഷ്ടിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദധാരിയായ വനേസ നാഷണല്‍ യൂത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വക്താവാണ്.


അതേസമയം ലോക സുന്ദരി മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ അനുക്രീതി വാസ് പുറത്തായി. മിസ് വേള്‍ഡ് മത്സരത്തില്‍ മിസ് ഇന്ത്യ അനുക്രീതി വാസിന് അവസാന 12 ല്‍ ഇടം നേടാനായില്ല. അവസാന 30ല്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു.

Exit mobile version