സുന്ദരി പട്ടം ഇന്ത്യയിലേക്കില്ല; അനുക്രീതി വാസ് പുറത്തായി

സാനിയ: ലോക സുന്ദരി മല്‍സരത്തില്‍ നിന്നും ഇന്ത്യയുടെ അനുക്രീതി വാസ് പുറത്തായി. മല്‍സരത്തിലെ അവസാന പന്ത്രണ്ടില്‍ അനുക്രീതിക്ക് ഇടം നേടാനായില്ല. ചൈനയിലെ സാനിയയിലാണ് ഈ വര്‍ഷത്തെ ലോക സുന്ദരി മല്‍സരം നടക്കുന്നത്.

മുംബൈയില്‍ നടന്ന മിസ് ഇന്ത്യ മല്‍സരത്തില്‍ ഒന്നാമതെത്തിയതോടെയാണ് അനുക്രീതിക്ക് ലോക സുന്ദരി പട്ടത്തിനായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഈ ഇരുപതുകാരിക്ക് അവസരം ലഭിച്ചത്.

തമിഴ്‌നാട് സ്വദേശിയാണ് അനുക്രീതി. കഴിഞ്ഞ വര്‍ഷം മാനുഷി ഛില്ലര്‍ എന്ന ഹരിയാന സ്വദേശിയായിരുന്നു കഴിഞ്ഞ വര്‍ഷം ലോക സുന്ദരി പട്ടം ചൂടിയത്.

Exit mobile version