ആദ്യഘട്ടത്തിൽ വരുന്ന കൊവിഡ് വാക്‌സിൻ വിജയകരമാവില്ല; ഫലപ്രദമായി പ്രവർത്തിക്കില്ല: യുകെ വാക്‌സിൻ ടാസ്‌ക് മേധാവി

ലണ്ടൻ: ലോകം മുഴുവൻ കൊവിഡ് വാക്‌സിന് വേണ്ടി കാത്തിരിക്കുന്നതിനിടെ ആദ്യഘട്ടത്തിൽ എത്തുന്ന കൊവിഡ് പ്രതിരോധ വാക്‌സിൻ ഫലപ്രദമാവില്ലെന്ന് അഭിപ്രായപ്പെട്ട് വിദഗ്ധർ. ആദ്യഘട്ടത്തിൽ വരുന്ന വാക്‌സിൻ വിജയകരമായിരിക്കില്ലെന്നും എല്ലാവരിലും ഫലപ്രദമായി പ്രവർത്തിക്കുകയില്ലെന്നും ‘യുകെ വാക്‌സിൻ ടാസ്‌ക് ഫോഴ്‌സ്’ മേധാവിയായ കെയ്റ്റ് ബിംഗ്ഹാം പറയുന്നു.

ലോകത്തെ എല്ലാ ജനങ്ങൾക്കും ആവശ്യമുള്ള അത്രയും വാക്‌സിൻ ഉത്പാദിപ്പിക്കുക എന്നത് വളരെയധികം ശ്രമകരമായ ജോലിയാണെന്നും ഇക്കാര്യത്തിൽ യുകെ ഉൾപ്പെടെ മിക്ക രാജ്യങ്ങളും പ്രതിസന്ധി നേരിടുമെന്നും കെയ്റ്റ് പറയുന്നു.

വാക്‌സിൻ നമുക്കെല്ലാം ലഭ്യമാകുമോയെന്ന കാര്യം പോലും നിലവിൽ ഉറപ്പിക്കാനാവില്ല. എങ്കിലും ശുഭപ്രതീക്ഷകൾ തന്നെ നമുക്ക് വച്ചുപുലർത്താം. എന്തായാലും ആദ്യഘട്ടത്തിലെത്തുന്ന വാക്‌സിൻ അണുബാധയെ പ്രതിരോധിക്കാൻ സാധ്യതയില്ല. ലക്ഷണങ്ങളെയെങ്കിലും ഇല്ലാതാക്കാൻ അവ ഉപകരിച്ചാൽ മതി. അതിന് പോലും എല്ലാവരിലും ഇത് പ്രയോജനപ്രദമാകില്ല എന്നതാണ് വസ്തുത- കെയ്റ്റ് പറയുന്നു.

Exit mobile version