ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 4.30 കോടിയിലേക്ക്; അമേരിക്കയിലും ഇറ്റലിയിലും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 4.30 കോടിയിലേക്ക്. പുറത്തുവന്ന കണക്ക് പ്രകാരം ഇതുവരെ 42,924,533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 1,154,761 പേരാണ് മരിച്ചത്.

അതേസമയം 3.17 കോടിപേര്‍ ഇതിനോടകം രോഗമുക്തി നേടി. വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ 10,013,089 പേരാണ് ചികിത്സയിലുള്ളത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, കൊളംബിയ, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത്.

അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയില്‍ മാത്രം ഒരു ദിവസത്തിനിടെ 84000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടിയ പ്രതിദിന വര്‍ധനവാണിത്. ബ്രസീല്‍, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലും വൈറസിന്റെ രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version