അമേരിക്ക വാടകയ്‌ക്കെടുത്ത തോക്കല്ല പാകിസ്താന്‍; ബന്ധം തുടരാന്‍ ആഗ്രഹമില്ല; ആഞ്ഞടിച്ച് ഇമ്രാന്‍ ഖാന്‍

പാകിസ്താന്‍ ചൈനയുമായി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പ്രതികരണം.

ഇസ്ലാമാബാദ്: അമേരിക്കയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അമേരിക്ക വാടകക്കെടുത്ത തോക്കല്ല പാകിസ്താനെന്ന് അദ്ദേഹം ആഞ്ഞടിച്ചു. വാഷിങ്ടണ്‍ പോസ്റ്റുമായുള്ള അഭിമുഖത്തിലാണ് യുഎസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.

പാകിസ്താന്‍ ചൈനയുമായി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പ്രതികരണം. പാകിസ്താനെ വാടകക്കെടുത്ത തോക്കായി കണക്കാക്കുന്ന യുഎസുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ല. പണം വാങ്ങി മറ്റുള്ളവര്‍ക്കായി യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ല. ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധം ഒരു ലക്ഷ്യത്തെ മാത്രം മുന്‍നിര്‍ത്തിയുള്ളതല്ല. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു ബന്ധമാണ് യുഎസുമായും ആഗ്രഹിക്കുന്നതെന്ന് ഇമ്രാന്‍ പറഞ്ഞു.തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ പാകിസ്താനെ വിശ്വാസത്തിലെടുക്കാന്‍ യുഎസ് തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version