ഇന്തോനേഷ്യയിലെ ഭൂകമ്പം; മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു, ഇനി ശ്രദ്ധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി

സെപ്തംബര്‍ 28നുണ്ടായ ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞിരിക്കുകയാണ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസയിലുണ്ടായ ഭൂമികുലുക്കത്തിലും സുനാമിയിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായി നടന്നുവന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.

തെരച്ചില്‍ അവസാനിപ്പിക്കാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ 11ന് അവസാനിപ്പിക്കാനാണ് ആദ്യം നല്‍കിയ നിര്‍ദേശം. എന്നാല്‍ ഒരു ദിവസം കൂടി തെരച്ചില്‍ തുടര്‍ന്ന് ഇന്നലെയോടെ അവസാനിപ്പിക്കുകയായിരുന്നു. ഇനി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌. സെപ്തംബര്‍ 28നുണ്ടായ ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞിരിക്കുകയാണ്.

Exit mobile version