കൊറോണ വൈറസ് തലച്ചോറിനെയും നേരിട്ടു ബാധിക്കും..? പുതിയ നിരീക്ഷണം, രൂക്ഷമായ തലവേദനയും ശരീരത്തിന് തളര്‍ച്ചയും തെളിവെന്ന് വാദം

ന്യൂഡല്‍ഹി: കൊറോണ വൈറസ് തലച്ചോറിനെയും നേരിട്ടു ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. ഇതൊരു പ്രാഥമിക നിരീക്ഷണം മാത്രമാണെന്നും ആഗോള അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. കൊവിഡ് രോഗം സ്ഥിരീകരിച്ചവരിലുണ്ടാകുന്ന രൂക്ഷമായ തലവേദനയും, ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും വൈറസ് തലച്ചോറിനെ ബാധിക്കുന്നതിന് തെളിവാണെന്നാണ് പഠനത്തിലെ വാദം.

യേല്‍ ഇമ്മ്യൂളോജിസ്റ്റായ അകികോ ഇവാസാക്കിയുടെ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.ശരീരത്തിലെത്തുന്ന കൊവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് ഇദ്ദേഹത്തിന്റ പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നു. തലച്ചോറിലെത്തുന്ന വൈറസ് കോശങ്ങളില്‍ ഓക്സിജന്‍ എത്തുന്നത് തടയുമെന്നും. ഇതിലൂടെ തലച്ചോറിലെ കോശങ്ങള്‍ നശിക്കുമെന്നും പഠനത്തില്‍ പറയുന്നു.

പഠനത്തിനായി അകികോയുടെ നേതൃത്വത്തിലുള്ള സംഘം ഉപയോഗിച്ച് സാങ്കേതിക വിദ്യകളെ അഭിനന്ദിക്കുന്നുവെന്ന് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആന്‍ഡ്രൂ ജോസഫ്സണ്‍ അറിയിച്ചു. എന്നാല്‍ വൈറസ് നേരിട്ട് തലച്ചോറില്‍ ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇത് വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version