‘കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ വളരെ വേഗം വിജയം കൈവരിക്കാനായി, അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് ചൈന പാസായത്’; പ്രസിഡന്റ് ഷി ജിന്‍പിങ്

ബെയ്ജിങ്: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ചൈനയ്ക്ക് വളരെ വേഗം വിജയം കൈവരിക്കാന്‍ സാധിച്ചെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ്. അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് ചൈന പാസായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്ന പുരസ്‌കാരവിതരണച്ചടങ്ങിലാണ് പ്രസിഡന്റ് ഇത്തരത്തില്‍ പറഞ്ഞത്.

‘കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ നമുക്ക് വളരെ വേഗം തന്നെ ആദ്യ വിജയം കൈവരിക്കാനായി. കോവിഡിനെതിരായ പോരാട്ടത്തിലും സമ്പദ്വ്യവസ്ഥയുടെ പുനരുദ്ധാരണത്തിലും നമ്മളാണ് മുന്നേറുന്നത്’ എന്നാണ് ഷി ജിന്‍പിങ് പറഞ്ഞത്.

ചൈന വളരെ തുറന്ന മനസ്സോടെയും സുതാര്യവുമായാണ് കൊവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതെന്നും അതിലൂടെ ലോകമാകമാനമുള്ള ദശലക്ഷക്കണക്കിന് ജീവന്‍ ചൈനയ്ക്ക് രക്ഷിക്കാനായെന്നും ഷി ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു. അതേസമയം ലോകം മുഴുവന്‍ കൊവിഡ് വൈറസ് വ്യാപിക്കാന്‍ കാരണം ചൈനയാണെന്ന് വിമര്‍ശിച്ച് അമേരിക്കയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു.

Exit mobile version