പട്ടം പറത്തല്‍ കാണുന്നതിനിടെ ചരടില്‍ കുരുങ്ങി, കൂറ്റന്‍ പട്ടത്തിനൊപ്പം ആകാശത്തേക്ക് പറന്നുയര്‍ന്ന് കൊച്ചുകുട്ടി, നിലവിളിച്ച് കാഴ്ചക്കാര്‍, ഒടുവില്‍

കുട്ടികള്‍ക്ക് പട്ടം പറത്തല്‍ ഒരു ഇഷ്ട വിനോദമാണ്. പട്ടംപറത്തല്‍ കണ്ട് ആസ്വദിക്കുന്നതിനിടെ ഒരു കൂറ്റന്‍ പട്ടത്തില്‍ കുരുങ്ങി കൊച്ചു കുട്ടി ആകാശത്തേക്ക് പറന്നുയര്‍ന്നു. തായ്വാനില്‍ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് നടുക്കുന്ന സംഭവം.

ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പറന്നുയരാന്‍ തുടങ്ങിയ പട്ടത്തിന്റെ ചരടില്‍ കുഞ്ഞ് കുരുങ്ങുകയായിരുന്നു. കൂറ്റന്‍ പട്ടം കുഞ്ഞിനെയും കൊണ്ട് പറന്നു. നിലത്തു നിന്ന് പൊങ്ങിയ കുഞ്ഞുമായി പട്ടം ഉയരത്തിലേക്ക് പറന്നതോടെ ഒപ്പം നിന്നവര്‍ ബഹളം വച്ചു.

ഇതിന് പിന്നാലെ ഓടിയെത്തിയ ജനക്കൂട്ടം പട്ടച്ചരട് തിരികെ പിടിച്ച് സാവധാനത്തില്‍ കുഞ്ഞിനെ സുരക്ഷിതമായി താഴെയെത്തിച്ചു. പരുക്കുകളൊന്നും കൂടാതെ കുട്ടി സുരക്ഷിതമായി താഴെയെത്തി. പേടിച്ചുവിറച്ച കുട്ടിയെ മാതാപിതാക്കളും സംഭവം കണ്ടുനിന്നവരുമെല്ലാം ചേര്‍ന്ന് ആശ്വസിപ്പിച്ചു.

Exit mobile version