പട്ടം പറത്തുന്നതിന് ഇടയില്‍ അപകടം: രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: പട്ടം പറത്തുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. രണ്ട് വ്യത്യസ്ത ഇടങ്ങളിലായി നടന്ന അപകടങ്ങളിലാണ് കുട്ടികള്‍ മരിച്ചത്. തനിഷ്‌ക്, ശിവ കുമാര്‍ എന്നിവരാണ് മരണപ്പെട്ടത്. അത്താപൂരില്‍ പട്ടം പറത്തുന്നതിന് ഇടയില്‍ ഷോക്കേറ്റാണ് പതിനൊന്ന് വയസുകാരന്‍ തനിഷ്‌ക് മരിച്ചത്. പട്ടം പറത്തുന്നതിന് ഇടയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ആണ് പതിമൂന്ന് വയസുകാരന്‍ ശിവ കുമാര്‍ മരിച്ചത്.

അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് പട്ടം പറത്തുന്നതിന് ഇടയില്‍ പട്ടത്തിന്റെ നൂല് വൈദ്യുതി വയറില്‍ തട്ടി ഷോക്കേറ്റാണ് തനിഷ്‌ക് മരിച്ചത്. ഇവിടെ വൈദ്യുതി വയര്‍ അശ്രദ്ധമായി ഇട്ടതിന്റെ പേരില്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

നാല് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണാണ് ശിവ കുമാര്‍ മരിച്ചത്. ‘മാഞ്ജാ’ എന്ന് വിളിക്കുന്ന മെറ്റല്‍ കവറിങ്ങുള്ള പട്ടംനൂല്‍ ഉപയോഗിക്കുന്നത് അപകടമാണെന്ന് തെലങ്കാന സ്റ്റേറ്റ് സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്ററിന്റെ ചെയര്‍മാന്‍ മുഷറഫ് അലി ഫറൂഖി പറഞ്ഞു. വൈദ്യുതി ലൈനുകളുള്ള സ്ഥലങ്ങളില്‍ പട്ടം പറത്തുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്മാറണം എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version