സ്പുട്‌നിക് 5 വാക്‌സിന്‍; 40000ത്തിലധികം പേരില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ

മോസ്‌കോ: കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5 വാക്‌സിന്‍ 40000ത്തിലധികം പേരില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. അടുത്ത ആഴ്ച 40000ത്തിലധികം പേരില്‍ പരീക്ഷണം ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വലിയ തോതില്‍ വാക്‌സിന്‍ നിര്‍മ്മാണം ഒക്ടോബറില്‍ ആരംഭിക്കുമെന്നും നവംബര്‍-ഡിസംബര്‍ മാസത്തോടെ വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ നല്‍കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് റഷ്യ.

അതേസമയം കൊവിഡ് വാക്സിനായ സ്പുട്നിക് 5 വാക്സിനെ കുറിച്ച് റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ തേടി ലോകാരോഗ്യസംഘടന. നിലവില്‍ റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാന്‍ ആകില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.

Exit mobile version