ന്യൂസിലാന്‍ഡില്‍ 102 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍; വൈറസ് ബാധയേറ്റത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക്, ഉറവിടം അറിയില്ല

വില്ലിങ്ടണ്‍: കൊവിഡിനെ ചെറുത്ത് തോല്‍പ്പിച്ച് ലോകത്തിന് തന്നെ മാതൃകയായ ന്യൂസിലാന്‍ഡില്‍ 102 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓക്ക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ അടിസ്ഥാനത്തില്‍ ഓക്ക്ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാവരോടും വീടുകളില്‍ കഴിയാനും പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

ഓക്ക്ലന്‍ഡില്‍ കൊവിഡ് ബാധിച്ചവര്‍ക്ക് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. ലെവല്‍ ത്രി പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിട്ടുള്ളത്.

Exit mobile version